ടിബറ്റ്: എവറസ്ററ് കൊടുമുടിയില്‍ കനത്ത മഴയും മഞ്ഞു വീഴ്ചയും മൂലം ആയിരത്തോളം വിനോദ സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ നൂറുകണക്കിന് ആളുകളെ രക്ഷിച്ചതായും മഞ്ഞു വീഴ്ച രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 350 ഓളം പര്‍വതാരോഹകരാണ് പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് എവറസ്ററിന്‍റെ കിഴക്കന്‍ ചരിവുകളില്‍ മഞ്ഞുവീഴ്ച രൂക്ഷമായത്. സാധാരണയായി ഒക്റ്റോബര്‍ മാസത്തിലാണ് എവറസ്ററില്‍ ഏറ്റവുമധികം വിനോദസഞ്ചാരികള്‍ എത്തുന്നത്. ഈ മാസത്തില്‍ ഇത്തരത്തിലൊരു മഞ്ഞുവീഴ്ച സാധാരണയായി ഉണ്ടാവാറില്ല. എവറസ്ററ് സീനിക് ഏരിയയിലേക്കുള്ള ടിക്കറ്റ് വില്‍പ്പനയും പ്രവേശനവും നിര്‍ത്തി വച്ചിട്ടുണ്ട്.

Comments: